കെ.എം.സി.സി സലാലയിൽ 'ഹരിതം 2025' സംഗമം സംഘടിപ്പിച്ചു
അബൂ തഹ്നൂൻ എം.ഡി ഒ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു
Update: 2025-10-06 14:17 GMT
സലാല: കെഎംസിസി സലാല ടൗൺ കമ്മിറ്റി ലുബാൻ പാലസിൽ ഹരിതം 2025 എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷത വഹിച്ച പരിപാടി, അബൂ തഹ്നൂൻ എം.ഡി ഒ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി. പി. അബ്ദുൽ സലാം ഹാജി, റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. കോൺസുലർ ഏജന്റ് ഡോ. കെ.സനാതനൻ, നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, റഹീം തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നിസാം ഫാമിലി അവതരിപ്പിച്ച ഇശൽ രാവും അരങ്ങേറി. ഷൗക്കത്ത് വയനാട് സ്വാഗതവും നൗഷാദ് ആറ്റുപുറം നന്ദിയും പറഞ്ഞു. അബ്ദുറഹ്‌മാൻ, റഈസ്, അയ്യൂബ്, ഷമീം, അസ്ലം, റസാഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. നൂറു കണക്കിനാളുകൾ സംബന്ധിച്ചു.