ഗസ്സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ അപലപിച്ചു

Update: 2023-10-19 01:50 GMT

ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഇത് യുദ്ധക്കുറ്റം, വംശഹത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം എന്നിവയാണെന്ന് ഒമാൻ അധികൃതർ പറഞ്ഞു.

ഗസ്സ സിറ്റിയിലെ ആശുപത്രിക്ക് നേരെയുണ്ടായ  വ്യോമാക്രമണത്തിൽ 500ലേറെ പേർ ആണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണിത്. ലോകരാജ്യങ്ങൾ പ്രതിഷേധമറിയിക്കുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News