ഒമാൻ ഇടപെടൽ; ഇന്ത്യക്കാരുൾപ്പെടെയുള്ള 14 പേർക്ക് യമൻ ജയിലിൽ നിന്ന് മോചനം

സുൽത്താന്റെ നിർദേശത്തെ തുടർന്ന് ഒമാൻ അധികൃതർ യമനിലെ അധികാരികളുമായി നടത്തിയ ഇപ്പെടലാണ് മോചനത്തിന് വഴിതെളിഞ്ഞത്

Update: 2022-04-24 19:46 GMT
Editor : afsal137 | By : Web Desk
Advertising

യമനിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഒമാന്റെ ഇടപ്പെടലിനെ തുടർന്ന് മോചിതരായി. ഇന്ത്യ, യു.കെ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ 14 പൗരൻമാരെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. വിവിധ കേസുകളിൽ തടവിൽ കഴിഞ്ഞിരുന്ന തങ്ങളുടെ പൗരൻമാരുടെ വിഷയത്തിൽ ഇടപ്പെടണമെന്ന് ഒമാനോട് ഈ രാജ്യങ്ങളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.

സുൽത്താന്റെ നിർദേശത്തെ തുടർന്ന് ഒമാൻ അധികൃതർ യമനിലെ അധികാരികളുമായി നടത്തിയ ഇപ്പെടലാണ് മോചനത്തിന് വഴിതെളിഞ്ഞത്. മോചിതരായവരെ അവരുടെ നാട്ടിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി യമനിലെ സനയിൽനിന്ന് മസ്‌കത്തിൽ എത്തിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News