ഒമാനിൽ പെയ്ത മഴയെ ഭാവിയിലെ പച്ചപ്പിനായി ഉപയോ​ഗപ്പെടുത്താൻ പരിസ്ഥിതി അതോറിറ്റി

ലക്ഷക്കണക്കിന് വിത്തുകളാണ് കഴിഞ്ഞ ദിവസം പരിസ്ഥിതി അതോറിറ്റി നട്ടത്

Update: 2026-04-07 16:37 GMT

മസ്കത്ത്: ഒമാനിൽ തിമിർത്തുപെയ്ത മഴയെ ഭാവിയിലെ പച്ചപ്പിനായി ഉപയോ​ഗപ്പെടുത്തുകയാണ് പരിസ്ഥിതി അതോറിറ്റി, മഴയിൽ കുതിർന്ന മണ്ണിൽ വിത്ത് വിതച്ചാണ് സുൽത്താനേറ്റിന്റെ ഹരിത വിസ്തൃതി വർധിപ്പിക്കാൻ ഒരുങ്ങുന്നത്, വിവിധ ​ഗവർണറേറ്റുകളിലായി ലക്ഷക്കണക്കിന് വിത്തുകളാണ് കഴിഞ്ഞ ദിവസം പരിസ്ഥിതി അതോറിറ്റി നട്ടത്

ഒരാഴ്ചയിലേറെയാണ് ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ കോരിചൊരിഞ്ഞത്. വാദികൾ പലതും നിറഞ്ഞൊഴുകി മഴയിൽ വെള്ളം നിറഞ്ഞ മണ്ണിടങ്ങളിൽ നാളെയുടെ അതിജീവനത്തിനായി ലക്ഷണക്കിന് വിത്തുകളാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി വിതച്ചത്. മരുഭൂമിയെ ഭാവിയിൽ പച്ചപ്പാൽ പൊതിയുകയാണ് ലക്ഷ്യം. തെക്കൻ ബാത്തിന, വടക്കൻ ബാത്തിന വടക്കൻ ശർഖിയ ദോഫാർ ബുറൈമി തുടങ്ങിയ ​ഗവർണറേറ്റുകളിലാണ് സന്നദ്ധ സംഘങ്ങളുടെ സഹായത്തോടെ ദശലക്ഷക്കണക്കിന് വിത്തുകൾ നട്ടത്. ഭൂ​ഗർഭ ജല ശേഖരമുള്ളതിനാൽ വിത്ത് മുളച്ച് പൊന്തുന്ന സാധ്യത പ്രയോജനപ്പെടുത്തുകയാണ്.

പരിസ്ഥിതി അതോറിറ്റി 2020ൽ‌ ആരംഭിച്ച പദ്ധതിയാണ് നാഷനൽ ഇനിഷ്യേറ്റീവ് ഫോർ പ്ലാന്റിങ് 10 മില്യൺ വൈൽഡ് ട്രീസ്. 2030 നുള്ളിൽ ഒമാനിലുടനീളം നാടൻ മരങ്ങൾ നട്ടുപിടിക്കുക എന്നതാണ് ദൗത്യം. പ്രതിവർഷം ഒരു മില്യൺ മരങ്ങൾ എന്ന കണക്കിലാണ് ഇതിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിന്റെ ഹരിത വസ്തൃതി വർധിപ്പിക്കുക മരുഭൂമി വത്കരണം തടയുക, കാർബൺ ബഹിർ​ഗമനം കുറച്ച് അന്തരീക്ഷ വായുവിന്റെ ​ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News