ഏപ്രിൽ 9 മുതൽ 12 വരെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത
ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യത
Update: 2026-04-07 16:21 GMT
മസ്‌കത്ത്: ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ ഏപ്രിൽ 12 ഞായറാഴ്ച വരെ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത. നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററാണ് പ്രവചനം നടത്തിയത്. മിക്ക വടക്കൻ ഗവർണറേറ്റുകളിലും മേഘങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്നും പ്രവചനം സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ടതോ മിതമായതോ ആയ മഴക്കാണ് സാധ്യത, ചിലപ്പോൾ ഇടിമിന്നലുമുണ്ടായേക്കാമെന്നും പറയുന്നു.
കാറ്റ് വർധിക്കാനും പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അരുവികളിലും ചില വാദികളിലും ജലപ്രവാഹമുണ്ടാകാനും ഇടയുണ്ട്.