സുഹാർ-ബുറൈമി റോഡിലെ ഹംദ പാലം എട്ട് ദിവസത്തേക്ക് അടച്ചിട്ടു

ബുറൈമി - മഹ്ദ യാത്രികർ ഒരു കിലോമീറ്റർ മുമ്പുള്ള വഴിതിരിച്ചുവിടൽ ഉപയോഗിക്കണം

Update: 2026-04-07 16:17 GMT

മസ്‌കത്ത്: ഒമാനിലെ സുഹാർ-ബുറൈമി റോഡിലെ ഹംദ പാലം എട്ട് ദിവസത്തേക്ക് അടച്ചിട്ടു. കഴിഞ്ഞ ദിവസം മുതലാണ് പാലം താത്കാലികമായി അടച്ചത്. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടൽ പ്രദേശത്തെ പ്രധാന റൂട്ടുകളിലെ ഗതാഗതത്തെ ബാധിക്കുമെന്നും അറ്റകുറ്റപ്പണി കാലയളവിൽ വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ബുറൈമി ഗവർണറേറ്റിൽ നിന്ന് മഹ്ദയിലേക്ക് പോകുന്നവർ പാലത്തിന് ഒരു കിലോമീറ്റർ മുമ്പുള്ള നിയുക്ത വഴിതിരിച്ചുവിടൽ ഉപയോഗിക്കണമെന്നാണ് നിർദേശം. മഹ്ദ വിലായത്തിൽ നിന്ന് സുഹാർ വിലായത്തിലേക്ക് പോകുന്നവർ സറൂബ് പാലം വഴിയുള്ള ബദൽ വഴിയിലൂടെ പോകണം. യാത്രികർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Advertising
Advertising



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News