സലാല യൂത്ത് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫഹീം മങ്കട പ്രസിഡന്റ്, മുഹമ്മദ് അസ് ലം സെക്രട്ടറി
Update: 2025-12-18 16:05 GMT
സലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹീം മങ്കട പ്രസിഡന്റും മുഹമ്മദ് അസ് ലം സെക്രട്ടറിയുമാണ്. സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി മാസ്റ്റർ നേത്യത്വം നൽകി.