എയർ ഇന്ത്യ എക്‌സ്പ്രസിൽ പുകയുയർന്ന സംഭവം; വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ നാട്ടിലേക്ക് തിരിച്ചു

മുംബൈയിൽ നിന്നും പകരം വിമാനം മസ്‌കറ്റിലെത്തിച്ചാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്

Update: 2022-09-14 18:54 GMT

പുക ഉയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ നാട്ടിലേക്ക് തിരിച്ചു. മുംബൈയിൽ നിന്നും പകരം വിമാനം മസ്‌കത്തിലെത്തിച്ചാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്.

മസ്‌കത്ത് സമയം രാവിലെ 11.30ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. ഉടൻ തന്നെ യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തിറക്കുകയായിരുന്നു. യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടെയുള്ള തിക്കിലും തിരക്കിലും പെട്ട് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. പുക ഉയർന്നതിനെക്കുറിച്ച് ഡിജിസിഎ അന്വേഷിക്കും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News