മസ്‌കത്ത് വിമാനത്താവളത്തിലെ ടാക്‌സി സർവീസുകൾ ഇന്ന് മുതൽ ലെവൽ 0 ൽ നിന്ന്
നേരത്തെ ലെവൽ 1 ടാക്‌സി ഏരിയയിൽ നിന്നാണ് ടാക്‌സികൾ ലഭ്യമായിരുന്നത്
മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി സർവീസുകളുടെ ഇടം മാറ്റിയതായി ഒമാൻ എയർപോർട്ട്‌സ്. എയർപോർട്ട് ടാക്‌സി സർവീസുകൾ ഇന്ന് മുതൽ ലെവൽ 0 ൽ നിന്നാണ് പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
സ്ഥലം മാറ്റിയ ടാക്‌സി സർവീസസ് കൗണ്ടറിലേക്കും പുതിയ ടാക്‌സി സ്റ്റേഷനിലേക്കും എത്താൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ദിശാസൂചനകൾ പാലിക്കണമെന്ന് ഒമാൻ എയർപോർട്ട്‌സ് അഭ്യർത്ഥിച്ചു.
നേരത്തെ, മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തലസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും പ്രധാന ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള ലെവൽ 1 ടാക്‌സി ഏരിയയിൽ നിന്നാണ് ടാക്‌സികൾ ലഭ്യമായിരുന്നത്.
അതേസമയം, മുവാസലാത്ത് ട്രാൻസ്പോർട്ട് കമ്പനി നടത്തുന്ന പൊതു ബസുകൾ ഗ്രൗണ്ട് ഫ്‌ളോറിൽ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റേഷനിലോ എയർപോർട്ട് കെട്ടിടത്തിന് പുറത്തുള്ള ലെവൽ O യിലോ ലഭിക്കും.