ടിസ ഓണാഘോഷം ഒക്ടോബർ 24ന്

Update: 2025-10-16 16:57 GMT

തുംറൈത്ത് : തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷം ഒക്ടോബർ 24ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുംറൈത്ത് മാരേജ് ഹാളിൽ വെള്ളിയാഴ്ച രാവിലെ 09.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മഹാബലി എഴുന്നള്ളത്ത്, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടാകും.

ടിസ അംഗങ്ങളും തുംറൈത്തിലെ മലയാളികളും സലാലയിലെ വിവിധ സംഘടനാ ഭാരവാഹികളും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും. തുംറൈത്ത് ഇന്ത്യൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത്, പ്രസിഡന്റ് റസ്സൽ മുഹമ്മദ് എന്നിവർ സംബന്ധിക്കും. പ്രോഗ്രാം കൺവീനർ ആയി ബിനു പിള്ളയെ തെരഞ്ഞെടുത്തു. ഷജീർഖാൻ, അബ്ദുൽ സലാം, രേഷ്മ സിജോയ്, ഗായത്രി വിനോദ്, അനിൽ കുമാർ, രാജേഷ് പട്ടോണ, പ്രസാദ് സി വിജയൻ, ബദറുദ്ദീൻ എന്നിവർ വിവിധ വകുപ്പുകൾക്ക് നേത്യത്വം നൽകും. സെക്രട്ടറി ബൈജു തോമസ് സ്വാഗതവും ബിനു പിള്ള നന്ദിയും പറഞ്ഞു.

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News