ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു

യുഎഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയാണ് ചാംപ്യന്‍

Update: 2022-02-16 07:08 GMT
Advertising

ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു. യു.എ.ഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയയാണ് മത്സരത്തിലെ ചാംപ്യന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന മത്സരത്തിന് ഈ വര്‍ഷം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

അവസാനഘട്ടത്തില്‍ അല്‍മൗജ് മസ്‌കത്ത് മുതല്‍ മത്ര കോര്‍ണിഷ് വരെ 135.5 കിലോമീറ്റര്‍ ദൂരമായിരുന്നു മത്സരം. ഫെര്‍ണാണ്ടൊ ഗാവിരിയ, മാര്‍ക്ക് കവന്‍ഡിഷ്, ആന്റോണ്‍ ചാമിഗ്, മസ്നദ ഫൗസ്റ്റോ, ജാന്‍ ഹിര്‍ട്ട് എന്നിവരായിരുന്നു ആദ്യ ദിനം മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിനങ്ങളിലെ ജേതാക്കള്‍. ആറ് ഘട്ടങ്ങളിലായി ഏകദേശം 891 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ഥികള്‍ താണ്ടിയത്.

ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല്‍ ടീം എന്നിവയോടൊപ്പം ഒമാന്‍ ദേശീയ ടീമിന്റെ സാനിധ്യവും ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിരുന്നു. ഇതിനോടകം അന്തര്‍ദേശീയ കായിക ഭൂപടത്തില്‍ ഇടംപിടിച്ച ടൂര്‍ ഓഫ് ഒമാന്‍ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഒമാന്റെ കായിക-വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ കുതിപ്പേകുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News