ദുബൈ യാത്രയിൽ അനിശ്ചിതത്വം; ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് നിർത്തി

റാപ്പിഡ് ടെസ്റ്റിലും മറ്റുമുള്ള കാര്യത്തിൽ അവ്യക്തത തുടരുന്നതിനാലാണ് ബുക്കിംഗ് നിർത്തിവെച്ചത്

Update: 2021-06-20 13:22 GMT
Editor : Nidhin | By : Web Desk

ദുബൈ യാത്രയിൽ അനിശ്ചിതത്വം. ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് നിർത്തി. റാപ്പിഡ് ടെസ്റ്റിലും മറ്റുമുള്ള കാര്യത്തിൽ അവ്യക്തത തുടരുന്നതിനാലാണ് ബുക്കിംഗ് നിർത്തിവെച്ചത്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് കോവിഡ് റാപ്പിഡ് ടെസ്റ്റ് യുഎഇ നിർബന്ധമാക്കിയിരുന്നു.

അത് നടപ്പിലാക്കാൻ ഇന്ത്യൻ വിമാനത്താവളത്തിൽ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളാണ് വിമാനകമ്പനികൾക്ക് മുമ്പിൽ വിലങ്ങുതടിയാകുന്നത്. അതുകൂടാതെ അബുദബി, ഷാർജ വിസക്കാർക്ക് ഇങ്ങനെ ദുബൈയിലേക്ക് വരാൻ സാധിക്കുമോ എന്നതിലും അവ്യക്ത തുടരുന്നുണ്ട്. കൂടാതെ 18 വയസിന് താഴെയുള്ളവർക്കുള്ളവർക്കുള്ള കോവിഡ് വാക്‌സിനെ സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇൻഡിഗോയാണ് ഇന്ത്യൻ വിമാന കമ്പനി എന്ന നിലയിൽ ബുക്കിങ് ആരംഭിച്ചത്. 900 ദിർഹത്തിൽ ആരംഭിച്ച ടിക്കറ്റ് നിരക്ക് 1800 വരെ ഉയർന്നിരുന്നു. ആ ഘട്ടത്തിലെത്തിയപ്പോഴാണ് പെട്ടെന്ന് ബുക്കിങ് നിർത്തിവയ്ക്കുന്നതായി അറിയിപ്പ് വന്നത്. മറ്റു വിമാന കമ്പനികളിലും ഇത്തരത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച മുതലാണ് ഇളവുകളോടെ യുഎഇയിലേക്ക് പ്രവേശനാനുമതിയുള്ളത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News