യൂറോപ്യൻ വിമാനനിർമാണ കമ്പനിയായ എയർബസിനെതിരെ ഖത്തർ എയർവേസ് നിയമനടപടിക്ക്

എയർബസിൽ നിന്നും വാങ്ങിയ വിമാനങ്ങൾക്ക് കേടുപാട് സംഭവിച്ച് ഉപയോഗശൂന്യമായതോടെയാണ് ഖത്തർ എയർവേസ് നിയമനടപടികളിലേക്ക് നീങ്ങിയത്.

Update: 2021-12-21 15:13 GMT

യൂറോപ്യൻ വിമാന നിർമാണ കമ്പനിയായ എയർബസിനെതിരെ ഖത്തർ എയർവേസ് നിയമനടപടിക്ക്. എയർബസ് എ 350 വിമാനത്തിന്റെ സർവീസുമായി ബന്ധപ്പെട്ട തർക്കമാണ് കോടതി കയറിയത്. ലണ്ടൻ ഹൈക്കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. എയർബസിൽ നിന്നും വാങ്ങിയ വിമാനങ്ങൾക്ക് കേടുപാട് സംഭവിച്ച് ഉപയോഗശൂന്യമായതോടെയാണ് ഖത്തർ എയർവേസ് നിയമനടപടികളിലേക്ക് നീങ്ങിയത്.

21 വിമാനങ്ങളാണ് ഇങ്ങനെ പറക്കാനാവാതെ നിർത്തിയിട്ടിരിക്കുന്നത്. കേടുപാട് തീർക്കുന്നതുമായി ബന്ധപ്പെട്ട് എയർബസുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് ഖത്തർ എയർവേസ് പറയുന്നു. വിമാനത്തിലെ കേടുപാടുകൾ സാരമാക്കേണ്ടതില്ലെന്നാണ് എയർബസിന്റെ നയം. എന്നാൽ യാത്രക്കാരുടെ സുരക്ഷ്‌ക്കാണ് പ്രഥമ പരിഗണനയെന്നും

വിഷയത്തിൽ സമഗ്രമായ പഠനം നടത്തുകയാണ് എയർബസ് വേണ്ടതെന്നും ഖത്തർ എയർവേസ് ആവശ്യപ്പെട്ടു. ലണ്ടൻ ഹൈക്കോടതിയുടെ ടെക്‌നോളജി ആന്റ് കൺസ്ട്രക്ഷൻ വിഭാഗത്തിലാണ് പരാതി നൽകിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News