2027 ഫിബ ബാസ്‌കറ്റ്ബാൾ ലോകകപ്പ്: ലോഗോ പ്രകാശനം ചെയ്തു

Update: 2025-01-27 17:38 GMT
Editor : Thameem CP | By : Web Desk

ദോഹ: 2027ൽ ഖത്തർ വേദിയൊരുക്കുന്ന ഫിബ ബാസ്‌കറ്റ്ബാൾ ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. ബിഷ്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ലോകകപ്പിന്റെ ലോഗോ തയ്യാറാക്കിയത്. സ്വിറ്റ്‌സർലൻഡിൽ നടന്ന ചടങ്ങിൽ ബാസ്‌കറ്റ്‌ബോൾ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ 'ഫിബ'യും പ്രദേശിക ടൂർണമെന്റ് സംഘാടക സമിതിയും ചേർന്നാണ് ലോഗോ പുറത്തിറക്കിയത്. ലോക ജേതാക്കൾക്കുള്ള ട്രോഫിയെ ബിഷ്ത് കൊണ്ട് ആവരണം ചെയ്ത മാതൃകയിലാണ് ലോഗോ തയ്യാറാക്കിയത്. ഗോൾഡൻ നിറത്തിനൊപ്പം ബിഷ്തിന്റെ അലങ്കാരവുമെല്ലാം ചേരുന്നതാണ് ലോഗോ.

ടൂർണമെന്റിന്റെ പ്രചാരണത്തിനായി 'സ്റ്റെപ്പ് ഇറ്റ് അപ്' കാമ്പയിനിനും തുടക്കം കുറിച്ചു. മധ്യപൂർവേഷ്യയിൽ ആദ്യമായെത്തുന്ന ബാസ്‌കറ്റ്ബാൾ ലോകകപ്പ് 2027 ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെയാണ് നടക്കുന്നത്. ടൂർണമെന്റിന്റെ ഓരോ ഘട്ടങ്ങളിലുമായി നിറം മാറുന്ന രീതിയിലാണ് ലോഗോ തയ്യാറാക്കുന്നത്. യോഗ്യതാ റൗണ്ടിൽ വെളുത്ത നിറത്തിൽ തുടങ്ങി ബ്രൗൺ, ബ്ലാക്ക് നിറങ്ങളിലായി ലോഗോ രൂപാന്തരം പ്രാപിക്കും. 2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ തുടങ്ങിയ വലിയ മേളകൾക്കു ശേഷം ഖത്തർ കാത്തിരിക്കുന്ന ഏറ്റവും വലിയ ലോകമേളമാണ് ബാസ്‌കറ്റ്ബാൾ ലോകകപ്പ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News