ഖത്തറിൽ കാണാതായ മലയാളി യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അൻസിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല

Update: 2022-09-29 13:28 GMT
Editor : Dibin Gopan | By : Web Desk

ദോഹ: ഖത്തറിൽ കാണാതായ കോഴിക്കോട് സ്വദേശിയെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിലാണ് മരിച്ചത്. 29 വയസായിരുന്നു. അബൂഹമൂറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻസിലിനെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അൻസിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല.

തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച തന്നെ മൃതദേഹം മോർച്ചറിയിൽ എത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.

ഇന്നലെയാണ് സുഹൃത്തുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News