സിറ്റി എക്സ്ചേഞ്ച് കിയ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ഈ മാസം 18 ന് തുടക്കമാകും

ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ സഹകരണത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ഇന്ത്യന്‍ പ്രവാസി ടീമുകള്‍ പങ്കെടുക്കും

Update: 2023-05-09 19:19 GMT

ഖത്തര്‍: സിറ്റി എക്സ്ചേഞ്ച് കിയ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ഈ മാസം 18 ന് തുടക്കമാകും. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ  സഹകരണത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ഇന്ത്യന്‍ പ്രവാസി ടീമുകള്‍ പങ്കെടുക്കും. മെയ് 18 മുതൽ ജൂൺ 02 വരെയുള്ള എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. സെമിഫൈനലും ഫൈനൽ മത്സരവും യഥാക്രമം ജൂൺ 09 നും ജൂൺ 16 നും നടക്കും. ദോഹ സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. ടൂര്‍ണമെന്റ് ലോഞ്ചിങ് ചടങ്ങില്‍ മുഖ്യ സ്പോണ്‍സര്‍മാരായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് മുഖ്യാതിഥിയായിരുന്നു.

Advertising
Advertising

ഖത്തർ ഫുട്ബോൾ അസോസിയേഷൻ മീഡിയ ഹെഡ് അലി സലാത് പ്രത്യേക അതിഥിയായി. ഇന്ത്യൻ സ്പോർട്സ് സെന്റര് പ്രസിഡണ്ട് ഇപി അബ്ദുറഹ്മാൻ പരിപാടി ഉത്ഘാടനം ചെയ്തു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് എപി മണികണ്ഠൻ ഐ എസ് ജനറൽ സെക്രട്ടറി നിഹാദ് അലി എന്നിവർ ടീം ഫിക്ച്ചറിങ് ഉദ്ഘാടനം ചെയ്തു.സിറ്റി എക്സ്ചേഞ്ച് എഫ് സി, സീഷോർ മേറ്റ്സ് ഖത്തർ, ഒലെ എഫ്‌സി, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി, ഫോഴ്സ് എക്സ് കെയർ ആൻഡ് ക്യൂയർ എഫ്‌സി, ക്യു ഐ ഇ സ്പീഡ് ഫോഴ്സ് എഫ്‌സി , ഗ്രാൻഡ് മാൾ എഫ്‌സി, ഓര്ബിറ് എഫ്‌സി എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

വാര്‍ത്താ സമ്മേളനത്തിൽ ഖത്തർ ഫുട്ബോൾ അസോസിയേഷൻ മീഡിയ ഹെഡ് അലി സലാത്, ഐ എസ് സി പ്രസിഡണ്ട് ഇപി അബ്ദുറഹ്മാൻ, മിബു ജോസ്, ടൂർണമെന്റ് ഹെഡ് സഫീർ, ഖാലിദ് ഫക്രൂ, സിറ്റി എക്സ്ചേഞ്ച് ഓപ്പറേഷൻസ് മാനേജർ ഷാനിബ് ഷംസുദീൻ, സജു ജെയിംസ് , ഖിയ മീഡിയ ഹെഡ് അഹമ്മദ് ഹാഷിം എന്നിവർ പങ്കെടുത്തു.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News