ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾ; പ്രതികരണവുമായി സി.ഇ.ഒ

ഫുട്‌ബോൾ അസോസിയേഷനുകൾ അവരുടെ ടീമുകളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ആളുകൾ ആസ്വദിക്കാനാണ് ലോകകപ്പിനെത്തുന്നതെന്നും ലോകകപ്പ് സി.ഇ.ഒ

Update: 2022-10-13 19:50 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽഖാതർ. ഫുട്‌ബോൾ അസോസിയേഷനുകൾ സ്വന്തം ടീമിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. തൊഴിൽ നിയമങ്ങളെ കുറിച്ച് പറയുന്നവർ ഇക്കാര്യത്തിൽ വിദഗ്ധരല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി സിഇഒ നാസർ അൽഖാതർ തുറന്നടിച്ചത്.

തൊഴിലാളികളുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നവരുണ്ട്. എന്നാൽ അവർ അക്കാര്യത്തിൽ വിദഗ്ധരല്ല. എന്നാലും അവർക്ക് മറുപടി പറയേണ്ടതുണ്ട്. ഖത്തറിലെ സ്റ്റേഡിയങ്ങളിലും എന്താണ് സംഭവിക്കുന്നത് എന്ന് അവർ കുറച്ചുകൂടി പഠിക്കുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട്, വെയിൽസ് ഫുട്‌ബോൾ അസോസിയേഷനുകൾ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഫുട്‌ബോൾ അസോസിയേഷനുകൾ അവരുടെ ടീമുകളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ആളുകൾ ആസ്വദിക്കാനാണ് ലോകകപ്പിനെത്തുന്നത്, അതിൽ രാഷ്ട്രീയം കലർത്തുന്നത് കായികമേഖലയ്ക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

എൽജിബിടി വിഷയത്തിൽ ഖത്തർ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഞങ്ങളുടെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നാണ് ആവശ്യപ്പെട്ടത്. നിങ്ങൾ മറ്റുള്ളവരെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യാത്തിടത്തോളം പ്രശ്‌നങ്ങളുണ്ടാവില്ല, എല്ലാവരെയും ഖത്തറിലേക്കും സ്വാഗതം ചെയ്യുകയാണെന്നും ലോകകപ്പ് സിഇഒ പറഞ്ഞു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News