'ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കരുത്'; നിയമം ലംഘിക്കുന്നവർക്ക് ഖത്തറിൽ 10 ലക്ഷം റിയാൽ വരെ പിഴ

ഖത്തറിലെ വിപണിയിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മുമ്പ് അതിൽ മതവിരുദ്ധ മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ, ലോഗോകൾ, എന്നിവയില്ലെന്ന് ഉറപ്പാക്കണം

Update: 2022-08-16 18:55 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: കച്ചവട സ്ഥാപനങ്ങൾക്ക് ഓർമപ്പെടുത്തലുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം. ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. നിയമലംഘനം നടത്തിയാൽ 10 ലക്ഷം റിയാൽ വരെയാണ് പിഴ

ധാർമികതയ്ക്കും മതമൂല്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായ ഉൽപ്പന്നങ്ങളോ, ചിത്രങ്ങളോ, ഓഡിയോ-വീഡിയോ ക്ലിപ്പുകളോ പ്രദർശിപ്പിക്കരുത്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിർദേശങ്ങൾ പാലിക്കണം. ധാർമികതയ്ക്ക് നിരക്കാത്ത ചിഹ്നങ്ങളും, ശൈലികളും പാക്കിങ് മെറ്റീരിയലുകളുമെല്ലാം ഈയിനത്തിൽപ്പെടും. ഖത്തറിലെ വിപണിയിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മുമ്പ് അതിൽ മതവിരുദ്ധ മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ, ലോഗോകൾ, എന്നിവയില്ലെന്ന് ഉറപ്പാക്കണം. ഇത്തരം ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തെ അറിയിക്കാൻ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും നടപടികളുമാണ്. 10 ലക്ഷം റിയാൽ പിഴയ്ക്ക് പുറമേ അടച്ചുപൂട്ടൽ നോട്ടീസ് നൽകും, വാണിജ്യ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News