ആലുവ സ്വദേശി ഖത്തറിൽ മരിച്ചു

ആലുവ പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ദീൻ (46) ആണ് മരിച്ചത്.

Update: 2023-10-11 10:30 GMT

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലുവ സ്വദേശി ഖത്തറിൽ മരിച്ചു. പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ദീൻ (46) ആണ് മരിച്ചത്. വക്റ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സജീവ പ്രവത്തകനായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: അമാൻ അഫ്ലഹ് (എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ദോഹ), മെഹ്ദി അമീൻ, ഈസ ഹംദാൻ (ഇരുവരും ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ). പരേതനായ പുത്തൻപുരയിൽ ഹനീഫയാണ് പിതാവ്. മാതാവ് : ഐഷ ബീവി. സഹോദരങ്ങൾ : സിറാജുദ്ദീൻ (ആലുവ), സൈലേഷ് (ദുബൈ). നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News