പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Update: 2026-06-20 08:26 GMT

ദോഹ: ദീർഘകാലമായി ഖത്തർ പ്രവാസിയായ മലപ്പുറം പൊന്നാനി സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ നിര്യാതനായി. 1989 മുതൽ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ 'അൽ യൂസുഫ് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.സംസ്‌കൃതി ഖത്തറിന്റെ റയ്യാൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്.

ഷൈലയാണ് ഭാര്യ. രുദ്രൻ, ഭദ്ര എന്നിവർ മക്കളാണ്. സുരേഷ്, ഭാസ്‌കരൻ, പ്രദീപ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News