സൗദിയിലേക്ക് മടങ്ങാനുള്ളവര്‍ക്ക് വിശ്വസനീയമായ ഇടത്താവളമായി ഖത്തര്‍

ഖത്തറിലെ 10 ദിവസത്തെ ഹോട്ടല്‍ ക്വറന്റൈന് ശേഷം നാല് ദിവസം കൂടി ഖത്തറില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ. അതിനാല്‍ ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്ന പാക്കേജില്‍ കൂടുതല്‍ ദിവസം താമസിക്കുവാനുള്ള ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പക്കേണ്ടതാണ്.

Update: 2021-08-02 18:00 GMT

സൗദിയിലേക്ക് മടങ്ങാനുള്ളവര്‍ക്ക് വിശ്വസിച്ചു പുറപ്പെടാവുന്ന ഇടത്താവളമായി മാറുകയാണ് ഖത്തര്‍. സൗദിയും ഖത്തറും ഒരേ കമ്പനികളുടെ വാക്‌സിനാണ് അംഗീകരിക്കുന്നത് എന്നതും യാത്രക്കാര്‍ക്ക് ഗുണകരമാണ്. നിലവിലെ സാഹചര്യത്തില്‍ ഒന്നര ലക്ഷത്തിലേറെ രൂപയാണ് ഖത്തര്‍ വഴി സൗദിയിലെത്താനുള്ള ചെലവ്.ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുകയുള്ളൂ. അതിനായി നിലവില്‍ പലരും ഇടത്താവളമായി തങ്ങുന്ന രാജ്യങ്ങളില്‍ വെച്ചാണ് ഈ കാലാവധി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഖത്തര്‍ വഴി യാത്ര ചെയ്യുന്നവര്‍ ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയാക്കേണ്ടതാണ്.

Advertising
Advertising

ഖത്തറിലെ 10 ദിവസത്തെ ഹോട്ടല്‍ ക്വറന്റൈന് ശേഷം നാല് ദിവസം കൂടി ഖത്തറില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ. അതിനാല്‍ ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്ന പാക്കേജില്‍ കൂടുതല്‍ ദിവസം താമസിക്കുവാനുള്ള ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പക്കേണ്ടതാണ്. നിലവില്‍ സൗദിയും ഖത്തറും ഒരേ കമ്പനികളുടെ വാക്സിനകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. അതിനാല്‍ സൗദിയില്‍ നിന്ന് ഏത് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ പ്രവേശനം അനുവദിക്കും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് അഥവാ ആസ്ട്രസെനക്കക്ക് മാത്രമേ സൗദിയുടേയും ഖത്തറിന്റേയും അംഗീകാരമുള്ളൂ.

സൗദിയിലെ തവക്കല്‍നാ ആപ്ലിക്കേഷനില്‍ നിന്ന് ഹെല്‍ത്ത് പാസ്പോര്‍ട്ടും, ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും പ്രിന്റ് എടുത്ത് കൈവശം കരുതേണ്ടതാണ്. അയ്യായിരം ഖത്തര്‍ റിയാലോ, അല്ലെങ്കില്‍ തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൗണ്ടിലുളള അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ഇല്ലാത്തവര്‍ നിര്‍ബന്ധമായും സമാനമായ തുക ഖത്തര്‍ റിയാലില്‍ തന്നെ കൈവശം കരുതണം. ഇതിന് പകരമായി മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ സ്വീകരിക്കപ്പെടുകയില്ല. ഖത്തര്‍ എയര്‍വേയ്‌സിന് കീഴിലുള്ള ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് നേരിട്ട് തന്നെ ഹോട്ടല്‍ ക്വറന്റൈന്‍ ബുക്ക് ചെയ്യാവുന്നതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News