ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊല; അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ഖത്തർ

റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി

Update: 2024-03-01 17:43 GMT

ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഖത്തര്‍. അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു. 

ഒരുപിടി ഭക്ഷണത്തിനും ഒരിറ്റുവെള്ളത്തിനുമായി വിശന്നൊട്ടിയ വയറുമായി കാത്തുനിന്ന മനുഷ്യരെയാണ് ഇസ്രായേല്‍ സൈന്യം കൂട്ടക്കൊല ചെയ്തത്. അധിനിവേശ ശക്തിയുടെ അതിക്രമങ്ങളുടെ തുടര്‍ച്ചയാണിത്. ഗസ്സയ്ക്ക് മേല്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Advertising
Advertising

ഇസ്രായേലിന്റെ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ധാര്‍മികവും നിയമപരവുമായ ബാധ്യത നിറവേറ്റണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. റമദാന് മുമ്പ് വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു. മൂന്നാമത് അന്റാലിയ നയതന്ത്ര ഫോറത്തിന്റെ ഭാഗമായി തുർക്കി വിദേശകാര്യ ഉപമന്ത്രി ഇക്രെം സെറിം, ആഭ്യന്തര സഹമന്ത്രി മുനീർ കരലോഗ്ലു എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ, മേഖലയിലെ മാനുഷിക സാഹചര്യങ്ങൾ, ദുരിതാശ്വാസ സഹായമെത്തിക്കുന്നതിലെ ഖത്തർ- തുർക്കി സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News