ഖത്തറിലെ ശൈത്യകാല ക്യാമ്പിങ് രജിസ്‌ട്രേഷൻ തുടങ്ങി

25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്‌ട്രേഷൻ നടക്കും. ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

Update: 2023-10-22 16:44 GMT

ദോഹ: ഖത്തറിൽ ശൈത്യകാല ക്യാമ്പിങ്ങിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി. നവംബർ ഒന്നുമുതലാണ് ക്യാമ്പിങ് തുടങ്ങുക. മൂന്നു ഘട്ടങ്ങളായാണ് ക്യമ്പിങ് രജിസ്‌ട്രേഷൻ നടക്കുന്നത്. ഒക്ടോബർ 22 മുതൽ 24 വരെ സെൻട്രൽ മേഖലയിലെ ക്യാമ്പിങ്ങിന് രജിസ്റ്റർ ചെയ്യാം. 25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്‌ട്രേഷൻ നടക്കും. ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ഇതിനായി ആദ്യ നാഷണൽ ഒതന്റിക്കേഷന്റ സിസ്റ്റത്തിൽ അക്കൌണ്ട് തുടങ്ങണം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ക്യാമ്പിങ് ഏരിയകളിലെ ഓഫീസുകളിൽ നേരിട്ടെത്തിയും ഇന്നുമുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപ്രൂവൽ ലഭിച്ച് ആറു മണിക്കൂറിനകം പെർമിഷൻ ഫീസും ഇൻഷുറൻസും അടക്കയ്ക്കണം. അല്ലാത്തപക്ഷം അപ്രൂവൽ അസാധുവാകും. നവംബർ ഒന്നിന് തുടങ്ങുന്ന ശൈത്യകാല ക്യാമ്പിങ് അടുത്ത വർഷം ഏപ്രിൽ 30 വരെ തുടരും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News