അദാഹി പദ്ധതി: സൗദിയിൽ ഈദ് ദിനത്തിൽ 2,87,067 ബലികൾ

മാംസം എത്തുക 27ലധികം രാജ്യങ്ങളിലേക്ക്

Update: 2025-06-09 14:36 GMT

റിയാദ്: സൗദിയിൽ ഹജ്ജുമായി ബന്ധപ്പെട്ട് ഈദ് ദിനത്തിൽ അദാഹി പദ്ധതി വഴി നടന്നത് മൂന്ന് ലക്ഷത്തിനടുത്ത് ബലികളെന്ന് കണക്കുകൾ. പദ്ധതി വഴി വിൽപന നടന്നത് എട്ട് ലക്ഷത്തിലധികം ബലി മൃഗങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തനം. ഗവൺമെന്റ് മേൽനോട്ടത്തിലുള്ള പദ്ധതിയാണ് അദാഹി.

ഹജ്ജ് സേവനങ്ങളുടെ ഭാഗമായാണ് അദാഹി പദ്ധതി നടപ്പാക്കുന്നത്. ബലി മൃഗങ്ങളുടെ വിൽപന, ബലി അറുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം. ഇത്തവണ ഈദ് ദിനത്തിൽ പദ്ധതി വഴി നടന്നത് 2,87,067 ബലികളാണ്. 8,11,486 ബലി മൃഗങ്ങളാണ് പദ്ധതിയിലൂടെ വിൽപന നടന്നത്. ഗുണമേന്മയുള്ള സേവനം ഹാജിമാർക്ക് നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി.

Advertising
Advertising

സമ്പൂർണ ഇൻറഗ്രേറ്റഡ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവർത്തനം. പരിശീലനം നേടിയ 25,000ത്തിലധികം ജീവനക്കാർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 600 ഇസ്‌ലാമിക പണ്ഡിതർ, 500 വെറ്ററിനറി ഡോക്ടർമാർ, 16,500 കശാപ്പുകാർ, 400 സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്. ഓട്ടോമേറ്റഡ് വെയിംഗ്, തത്സമയ ട്രാക്കിംഗ്, റഫ്രിജറേഷൻ, സ്റ്റെറിലൈസേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ബലി മാംസം 27 ലധികം രാജ്യങ്ങളിലേക്കാണ് എത്തിക്കുന്നത്. 500ലധികം ചാരിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് വിതരണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News