ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇ.എം കബീര്‍ പ്രവാസം അവസാനിപ്പിക്കുന്നു

Update: 2022-04-12 08:25 GMT
Advertising

ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇ.എം കബീര്‍ പ്രവാസത്തോട് വിട പറയുന്നു. മൂന്നരപതിറ്റാണ്ട് കാലമായി രാഷ്ട്രീയ-ജനസേവന മേഖലയില്‍ സജീവമായിരുന്നു. നവോദയ സാംസ്‌കാരിക വേദിയുടെ സ്ഥാപകരില്‍ പ്രധാനി കൂടിയാണ് ഇ.എം കബീര്‍.

നാട്ടില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പ്രവാസത്തിലേക്ക് വഴിയൊരുങ്ങിയത്. പൂന്തുറയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവന് ഭീഷണി നേരിട്ട ഘട്ടത്തിലാണ് വീട്ടുകാര്‍ കബീറിനെ പ്രവാസത്തിലേക്ക് പറഞ്ഞയച്ചത്.

സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ സജീവത പ്രവാസത്തില്‍ പിടിച്ചു നിര്‍ത്താന്‍ പ്രേരണയായി. നിരവധി പ്രവാസികള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളിലെ കബീറിന്റെ ഇടപെടല്‍ തുണയായിട്ടുണ്ട്. ജനസേവനം വഴി ലഭിച്ച പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും മാത്രമാണ് മടങ്ങുമ്പോഴുളള തന്റെ സമ്പാദ്യമെന്ന് കബീര്‍ പറയുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News