കോബാർ സൗഹൃദ വേദി മെമ്പർഷിപ്പ് വിതരണം 'സമാഗമം-2023' നടത്തി
കോബാർ സൗഹൃദവേദിയുടെ 2023ലെ മെമ്പർഷിപ് വിതരണോദ്ഘാടനം അസീസിയയിലെ അൽ ഫനാർ ഫാം ഹൗസിൽ നടന്നു. ചടങ്ങിൽ രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതം പറഞ്ഞു.
ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങളുമായി പ്രവാസ ലോകത്തെ അത്ഭുതപ്പെടുത്തിയ കലാകാരി ഷംലി ഫൈസലിനും കുടുംബത്തിനും കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകയും നാരി ശക്തി പുരസ്കാര ജേതാവുമായ മഞ്ജു മണിക്കുട്ടൻ മെമ്പർഷിപ്പ് നൽകി.
കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക, നാടകവേദികളിൽ അറിയപ്പെടുന്ന കലാകാരൻ റോബിനും കുടുംബത്തിനും കിഴക്കൻ പ്രവിശ്യയിലെ മാധ്യമ മേഖലയിലെ നിറസാന്നിദ്ധ്യവും മീഡിയവൺ റിപ്പോർട്ടറുമായ നൗഷാദ് ഇരിക്കൂറിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
പ്രമുഖ സിനിമാ നിർമ്മാതാവ് ജോളി ലോനപ്പൻ മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ്സ് സംരംഭകനായ ഒമർ ഷരീഫിനും, കിഴക്കൻ പ്രവിശ്യയിലെ ആദ്യകാല മ്യൂസിക് ബാൻ്റ് ആയ അറേബ്യൻ ഈഗിൾസിൻ്റെ പ്രസിഡൻ്റ് സുരേഷ് റാവുത്തർ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകൻ നിർമ്മൽ എരവിമംഗലത്തിനും, കെ.സ്.വി ട്രഷറർ ബിജു എബ്രഹാമിൽ നിന്ന് സജുവും കുടുംബവും മെമ്പർഷിപ്പ് സ്വീകരിച്ചു.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരൻമാരും സൗഹൃദ വേദി അംഗങ്ങളും പങ്കെടുത്ത കലാവിരുന്ന് സമാഗമത്തിന് മാറ്റ് കൂട്ടി. കലാപരിപാടികൾക്ക് സുനീർ അറക്കൽ, റസാഖ് ബാവു, അഷ്റഫ് പെരിങ്ങോo, ഷിബു പുതുക്കാട്, അഷ്റഫ് അംഗടിമുഗർ, മുസ്തഫ, പ്രഭാകരൻ പൂവത്തൂർ, ഷബീർ എട്ടിക്കുളം, പ്രമോദ് ചെങ്ങന്നൂർ, ഹരീഷ് പ്രഭാകരൻ, അലൻ.കെ തോമസ്, മമ്മു ഇരിങ്ങാലക്കുട, ഷബീർ ഉണ്ണിയങ്കൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് നസീറ അഷ്റഫ് നന്ദി പറഞ്ഞു.