സൗദിയിലെ തൊഴില്‍മേഖലയില്‍ നിന്നുള്ള വിദേശി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കില്‍ കുറവ്

ഈ വര്‍ഷം ആദ്യ പാദത്തില്‍ 18,694 വിദേശികളാണ് രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 87 ശതമാനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Update: 2021-07-28 17:47 GMT

സൗദിയിലെ തൊഴില്‍ മേഖലയില്‍ നിന്നുള്ള വിദേശി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രാജ്യം വിട്ട വിദേശികളുടെ എണ്ണം 87 ശതമാനത്തോളം കുറഞ്ഞു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പലരെയും സൗദിയില്‍ തന്നെ തുടരുന്നതിന് നിര്‍ബന്ധിതമാക്കിയതാണ് കൊഴിഞ്ഞു പോക്കില്‍ കുറവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവ ഗോസി പുറത്ത് വിട്ട കണക്കുകളിലാണ് വിദേശികളുടെ കൊഴിഞ്ഞു പോക്കില്‍ വലിയ കുറവ് വന്നതായി ഉള്ളത്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 18,694 വിദേശികളാണ് രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 87 ശതമാനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ രാജ്യം വിട്ടവര്‍ 1,37,000 ആയിരുന്നിടത്താണ് ഇത്ര വലിയ കുറവുണ്ടായത്. ഈ വര്‍ഷം ആദ്യത്തില്‍ 6.27 മില്യണ്‍ വിദേശികളാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 6.25 കുറഞ്ഞതായി ഗോസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് പലരെയും സൗദിയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ഇടയാക്കിയത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതും ആളുകളുടെ മടക്കം വൈകിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News