ആഭ്യന്തര ഹജ്ജ് തീർഥാടനം; രണ്ടാം ഗഡു ഞായറാഴ്ചക്ക് മുമ്പ് അടക്കണം

ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്

Update: 2023-01-25 18:28 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: സൗദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർ ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പാക്കേജിന്റെ 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്.

ഈ വർഷത്തെ ഹജ്ജ് ചെയ്യാനായി ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്ത ആഭ്യന്തര തീർഥാകർ ജനുവരി 29ന് ഞായറാഴ്ചക്കകം രണ്ടാമത്തെ ഗഡു അടക്കേണ്ടതാണ്. 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. നിശ്ചിത തിയതിക്കകം മൂന്ന് ഗഡുക്കളും അടച്ച് തീർത്താൽ മാത്രമേ ഹജ്ജ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. അല്ലാത്ത അപേക്ഷകൾ റദ്ധക്കപ്പെടും. ഓരോ തവണ പണമടക്കുമ്പോഴും പ്രത്യേകം ഇൻവോയിസ് അനുവദിക്കുന്നതാണ്.

ഓൺലൈൻ ലിങ്ക് വഴി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പായി എന്ന് മെസേജ് ലഭിച്ചവർ 72 മണിക്കൂറിനുള്ളിൽ ആകെ തുകയുടെ 20 ശതമാനം ആദ്യ ഗഡുവായും, ജനുവരി 29ന് മുമ്പ് രണ്ടാം ഗഡു 40 ശ ശതമാനവും, മെയ് ഒന്ന് അഥവാ ശവ്വാൽ 10ന് മുമ്പ് മൂന്നാം ഗഡു 40 ശതമാനവും അടക്കണം. ഒറ്റത്തവണയായി പണം അടക്കുന്നവർ ബുക് ചെയ്ത് സീറ്റ് ഉറപ്പായതായി മെസേജ് ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഫീസ് മുഴുവനായി അടക്കേണ്ടതാണ്. നിശ്ചിത തീയതികളിൽ ഫീസ് അടച്ചാൽ മാത്രമേ ബുക്കിങ് 'സ്ഥിരീകരിക്കപ്പെട്ടു' എന്ന് ഉറപ്പിക്കാനാകൂ എന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News