സൗദികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെരുന്നാൾ അവധി റമദാൻ ഇരുപത് മുതൽ ആരംഭിക്കും

ശവ്വാൽ എട്ട് വരെയായിരിക്കും അവധി ലഭിക്കുക

Update: 2025-03-02 15:56 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെരുന്നാൾ അവധി റമദാൻ ഇരുപത് മുതൽ ആരംഭിക്കും. ശവ്വാൽ എട്ട് വരെയായിരിക്കും അവധി ലഭിക്കുക. ദുൽ ഹജ്ജ് മൂന്നിനായിരിക്കും ബലി പെരുന്നാൾ അവധി ആരംഭിക്കുക. മാർച്ച് ഇരുപത് വ്യാഴാഴ്ച്ച മുതൽ സൗദികൾ പഠിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്ക് പെരുന്നാൾ അവധി ആരംഭിക്കും. റമദാൻ ഇരുപത് മുതൽ ആരംഭിക്കുന്ന ഈ അവധി ശവ്വാൽ എട്ട് ഞായർ വരെ തുടരും. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഇന്ന് മുതൽ മൂന്നാം സെമസ്റ്ററിനും തുടക്കമായി. ദുൽ കഅ്ദ 6,7 തീയ്യതികളിലും അവധി ലഭിക്കും, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളാണിത്. ദുൽ ഹജ്ജ് മൂന്നിന് വെള്ളിയാഴ്ച ആയിരിക്കും ബലി പെരുന്നാൾ അവധി ആരംഭിക്കുക. ദുൽ ഹജ്ജ് 19 നായിരിക്കും അവധി പൂർത്തിയാക്കി സ്കൂളുകൾ തുറക്കുക. ജൂൺ 26 ന് വേനലവധിക്ക് തുടക്കമാകും. വേനൽ അവധി പൂർത്തിയായി റബീഉൽ അവ്വൽ ഒന്നിന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News