സൗദിയിൽ ഇലക്ട്രോണിക് തൊഴിൽ കരാർ നിർബന്ധം; പാലിക്കാത്ത സ്ഥാപനങ്ങളുടെ സേവനങ്ങൾ നിർത്തി

മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ക്വിവ പ്ലാറ്റ് ഫോമിലാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.

Update: 2023-07-26 18:54 GMT
Editor : anjala | By : Web Desk

സൗദിയിൽ അമ്പത് ശതമാനം തൊഴിലാളികളുടെ തൊഴിൽ കരാറുകൾ ക്വിവ പ്ലാറ്റ് ഫോമിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുളള സേവനങ്ങൾ ഭാഗികമായി നിറുത്തി വെച്ചു. തൊഴിലാളികുടെ വർക്ക് പെർമിറ്റ് ഫീസുകൾ ഡെബിറ്റ് കാർഡുകളിലുടെയും ക്രഡിറ്റ് കാർഡുകളിലൂടെയും സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ക്വിവ പ്ലാറ്റ് ഫോമിലാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.

തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് സദാദ് പെയ്മെൻ്റ് സംവിധാനത്തിലൂടെ മാത്രമേ ഇത് വരെ സ്വീകരിച്ചിരുന്നുളളൂ. എന്നാൽ ഇനി മുതൽ തൊഴിലുടമകൾക്ക് ക്വിവ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക ഡെബിറ്റ് ചെയ്യാം. ഇതിനായി ക്രെഡിറ്റ് കാർഡുകളും മാഡ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. ചില ബാങ്ക് കാർഡുകൾ വഴി അടച്ച തുക ഭാഗികമായി തിരിച്ചെടുക്കാനും അനുവാദമുണ്ട്. കൂടാതെ കാർഡ് ഉടമകൾക്ക് സൗജന്യ പോയിൻ്റുകളും ലഭിക്കം. പല സ്ഥാപനങ്ങളുടെയും സാമ്പത്തിക വർഷം ആരംഭിക്കുന്നത് ഹിജ്‌റി വർഷത്തിന്റെ തുടക്കത്തിലായതിനാലാണ് പുതിയ സേവനം ഇപ്പോൾ ആരംഭിച്ചതെന്ന് ക്വിവ പ്ലാറ്റ് ഫോം വ്യക്തമാക്കി. 

Advertising
Advertising

എല്ലാ സ്ഥാപനങ്ങളും കുറഞ്ഞത് 50 ശതമാനം തൊളിലാളികളുടെ തൊഴിൽ കരാറുകൾ ക്വിവ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അതിനായി നിശ്ചയിച്ച സമയ പരിധി അവസാനിച്ചതോടെ, ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള വിവിധ ഇലക്ട്രോണിക് സേവനങ്ങൾ നിറുത്തിവെച്ചതായും ക്വിവ പോർട്ടൽ അറിയിച്ചു.

Full View

തൽക്ഷണ വിസ, സേവനങ്ങളുടെ കൈമാറ്റം, തൊഴിൽ മാറാനുള്ള അഭ്യർത്ഥനകൾ എന്നിവയാണ് നിറുത്തിവെച്ച സേവനങ്ങളിൽ പ്രധാനപ്പെട്ടവ. നടപ്പുവർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ, സ്ഥാപനങ്ങൾ അവരുടെ 80 ശതമാനം ജീവനക്കാരുടെയും തൊഴിൽ കരാറുകൾ ഇല്ക്ട്രോണിക് രൂപത്തിലേക്ക് മാറ്റണമെന്നും മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഓർമ്മപ്പിച്ചു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News