യാമ്പു പുഷ്പമേള ആസ്വദിക്കാൻ ജനപ്രവാഹം

മാര്‍ച്ച് ഒമ്പതിനാണ് പുഷ്‌പോത്സവം അവസാനിക്കുന്നത്

Update: 2024-02-29 17:04 GMT
Advertising

റിയാദ്: യാമ്പുവിലെ പുഷ്‌പോത്സവം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് മദീനയില്‍ അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച മദീന മേഖലയുടെ ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പുഷ്പമേള സന്ദര്‍ശിച്ചു. സൗദിയിലെ ഏറ്റവും വലിയ പുഷ്പ മേളയാണ് യാമ്പുവില്‍ നടക്കുന്നത്.

ഈ മാസം തുടങ്ങിയതാണ് യാമ്പു പുഷ്പ മേള. 13 ദശലക്ഷത്തിലധികം പൂക്കള്‍ കൊണ്ട് തീര്‍ത്ത യാമ്പു പുഷ്‌പോത്സവത്തില്‍, പുഷ്പ പ്രദര്‍ശനത്തിനു പുറമെ സസ്യജാലങ്ങളുടെ വളര്‍ച്ച, ഹരിത ഏരിയയുടെ വികസനം, അവയുടെ പരിപാലനരീതി, ജലസേചന സംവിധാനങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന പവലിയനുകളും ഉള്‍പ്പെടുത്തിട്ടുണ്ട്.

മാര്‍ച്ച് ഒമ്പതിന് അവസാനിക്കുന്ന യാമ്പു പുഷ്‌പോത്സവത്തില്‍ അവസാന ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞദിവസങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും ബുദ്ധിമുട്ടുണ്ടായിരുന്നു.പാര്‍ക്കിങ്ങ് നിയന്ത്രിക്കുവാന്‍ റോയല്‍ കമ്മീഷന്‍ യാമ്പുവിലെ വിവിധ ഏരിയകളില്‍ നിന്നും പുഷ്‌പോത്സവ നഗരിയിലേയ്ക്ക് സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 9ന് തീരുന്ന പുഷ്‌പോത്സവം സാധാരണ ദിവസങ്ങളില്‍ രാത്രി 11 വരെയും അവധി ദിവസങ്ങളില്‍ രാത്രി ഒരു മണിവരെയുമാണ് സന്ദര്‍ശനസമയം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News