സാംസ്‌കാരിക സഹകരണം: സൗദിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ
സൗദി- ഇന്ത്യൻ സാംസ്‌കാരിക മന്ത്രിമാരാണ് ഒപ്പുവെച്ചത്
Update: 2025-11-10 12:33 GMT
റിയാദ്: സാംസ്‌കാരിക സഹകരണത്തിനായി സൗദിയുമായി ഉഭയകക്ഷി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ. സൗദി സാംസ്‌കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ആൽ സൗദും ഇന്ത്യൻ സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. റിയാദിൽ വെച്ചായിരുന്നു ധാരണ.
കല, പൈതൃകം, സംഗീതം, സാഹിത്യം, സാംസ്‌കാരിക പൈതൃക സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ സാംസ്‌കാരിക മേഖലകളിലെ സഹകരണം ഇത് കൂടുതൽ ആഴത്തിലാക്കുമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും സ്ഥാപന പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.