അവധി കഴിഞ്ഞെത്തിയത് നാല് ദിവസം മുമ്പ്: മലയാളി സൗദിയിൽ നിര്യാതനായി
തിരുവനന്തപുരം സ്വദേശി സൈനുൽ ആബിദാണ് നിര്യാതനായത്
Update: 2025-08-17 11:32 GMT
റിയാദ്: അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് സൗദിയിലെത്തിയ മലയാളി നിര്യാതനായി. തിരുവനന്തപുരം മണലുമുക്ക് വെഞ്ഞാറമൂട് സ്വദേശി സൈനുൽ ആബിദാ(35)ണ് നിര്യാതനായത്.
ദരഹിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയറിങ്ങിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.