ദേശീയ ദിനാഘോഷ നിറവില്‍ സൗദി അറേബ്യ; രാജ്യത്തെങ്ങും വിവിധ ആഘോഷ പരിപാടികള്‍.

കിഴക്കന്‍ പ്രവിശ്യയിലും ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

Update: 2022-09-22 17:50 GMT
Editor : banuisahak | By : Web Desk

ദേശീയ ദിനാഘോഷ നിറവില്‍ സൗദി അറേബ്യ. രാജ്യത്തെങ്ങും വിപുലമായ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. കിഴക്കന്‍ പ്രവിശ്യ തൊഴില്‍ മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷം പരിപാടികള്‍ അല്‍ഖോബാര്‍ കോര്‍ണീഷില്‍ അരങ്ങേറി.

92ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് സൗദി അറേബ്യ. രാജ്യത്തെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ക്കുകളും കോര്‍ണീഷുകളും കേന്ദ്രീകരിച്ചാണ് മുഖ്യ പരിപാടികള്‍. സൗദി കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷി മന്ത്രാലയവും മുനിസിപ്പല്‍ മന്ത്രാലയവും ചേര്‍ന്ന് അല്‍ഖോബാര്‍ കോര്‍ണീഷില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിച്ചു.

Advertising
Advertising

എട്ടോളം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും ജീവനക്കാരും ഇന്ത്യ ഫിലിപ്പൈന്‍ കമ്മ്യൂണിറ്റികളും പങ്കെടുത്ത ആഘോഷ പരിപാടി ദൃശ്യ മികവ് പകര്‍ന്നു. ദേശീയ ദിനത്തിന്റെ സന്ദേശം വിളിച്ചോതുന്ന കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിയും മനുഷ്യ കൂട്ടായ്മകള്‍ തീര്‍ത്തും ആഘോഷത്തില്‍ പങ്കാളികളായി. കിഴക്കന്‍ പ്രവിശ്യ മാനവിഭവശേഷി മന്ത്രാലയം ജനറല്‍ ഡയറക്ടര്‍ അബ്ദുറഹ്മാന്‍ ബിന്‍ ഫഹദ് അല്‍ മുഖ്ബില്‍ ആഘോഷ പാരിപാടി ഉല്‍ഘാടനം ചെയ്തു. അല്‍ഖോബാര്‍ മാനവവിഭവശേഷി മന്ത്രാലയ മേധാവി മന്‍സൂര്‍ അലി നേതൃത്വം നല്‍കി.

ദേശീയ ദിനാഘോങ്ങളുടെ ഭാഗമായി എയര്‍ ഷോ, വെടിക്കെട്ട്, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ വിവിധ ആഘോഷ പരിപാടികള്‍ ഇന്നും നാളെയുമായി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News