സൗദി ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിയന്ത്രണം

രാജ്യത്തെ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളെയും ഏജന്‍റുമാരെയും നിയന്ത്രിക്കാനാണ് നിര്‍ദേശം

Update: 2021-10-11 17:51 GMT

സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിലിന്‍റെ നിര്‍ദേശം. കമ്മീഷന്‍ നിരക്ക്, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം. ഈ മേഖലയില്‍ കൂടുതല്‍ പ്രാദേശി സംരഭങ്ങളും ശൂറാ കൗണ്‍സില്‍ ലക്ഷ്യമിടുന്നു.

നിക്ഷേപ മന്ത്രാലയത്തിനാണ് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. രാജ്യത്തെ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളെയും ഏജന്‍റുമാരെയും നിയന്ത്രിക്കാനാണ് നിര്‍ദ്ദേശം. ഇതിനാവശ്യമായ നയരേഖ തയ്യാറാക്കുന്നതിന് നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Advertising
Advertising

വാണിജ്യ മന്ത്രാലയത്തിന്‍റേയും ജനറല്‍ കോമ്പറ്റീഷന്‍ അതോറിറ്റിയുടെയും എകോപനം സാധ്യമാക്കി പോളിസി രൂപപ്പെടുത്തുവാനാണ് നീക്കം. രാജ്യത്ത് വില്‍പ്പന നടത്തുന്ന ഉല്‍പന്നങ്ങളുടെ കമ്മീഷന്‍ നിരക്കുകള്‍, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി പ്രാദേശിക അന്തര്‍ദേശീയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയണം. സംരഭങ്ങള്‍ വഴി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളും ബിസിനസ് മോഡലുകളും ഒരുക്കുവാന്‍ സാധിക്കും. മന്ത്രാലയം ഇതിനാവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും പിന്തുണയും ഒരുക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News