സൗദിയിലെ ബാങ്കുകളുടെ അറ്റാദായത്തിൽ 22 ശതമാനത്തിന്റെ വർധന

സൗദി ഇൻവെസ്റ്റ്മെന്റ് ബാങ്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 34.4 ശതമാനത്തിന്റെ അധിക നേട്ടം ഇക്കാലയളവിൽ ഉണ്ടാക്കി.

Update: 2022-04-29 18:36 GMT

റിയാദ്: സൗദിയിലെ ബാങ്കുകളുടെ അറ്റാദായത്തിൻ വലിയ വർധനവ് രേഖപ്പെടുത്തി. സൗദി ഓഹരി വപണിയിൽ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ മൂല്യത്തിലാണ് നേട്ടം. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കുകൾ 22 ശതമാനത്തോളമാണ് വളർച്ച നേടി. സൗദി ഓഹരി വിപണിയായ തദവ്വുലിൽ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ലാഭവിഹിതത്തിലാണ് വലിയ വർധനവ് രേഖപ്പടുത്തിയത്.

ഈ വർഷത്തെ ആദ്യപാദ റിപ്പോർട്ടുകളിലാണ് വർധനവ് നേടിയത്. മുൻവർഷത്തെ അപേക്ഷിച്ച് 22.5 ശതമാനത്തിന്റെ അധിക ലാഭം ബാങ്കുകൾ നേടിയതായി റിപ്പോർട്ട് പറയുന്നു. സൗദി ഇൻവെസ്റ്റ്മെന്റ് ബാങ്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 34.4 ശതമാനത്തിന്റെ അധിക നേട്ടം ഇക്കാലയളവിൽ ഉണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സൗദി നാഷണൽ ബാങ്ക് 32 ശതമാനവും, അൽറാജ്ഹി ബാങ്ക് 24 ശതമാനവും, അലിൻമ ബാങ്ക് 28 ശതമാനവും, അൽബിലാദ് 25 ശതമാനവും സൗദി ഫ്രാൻസി ബാങ്ക് 12 ശതമാനവും നേട്ടമുണ്ടാക്കി. നാല് ശതമാനം വളർച്ച നേടിയ സൗദി ബ്രിട്ടീഷ് ബാങ്കാണ് ഏറ്റവും പിറകിൽ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News