സൈനിക സഹകരണം ശക്തിപ്പെടുത്തും; സൗദി സൈനിക മേധാവി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Update: 2025-11-25 12:13 GMT
Editor : Thameem CP | By : Web Desk

സൗദിയും പാകിസ്താനും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള സുപ്രധാന ചർച്ചകൾക്ക് പാക് തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയായി. സൗദി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഫയ്യാദ് അൽ റുവൈലിയാണ് പാക് പ്രധാനമന്ത്രിയുൾപ്പെടെയുള്ള ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പാക് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. കൂടാതെ പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീറുമായും അൽ റുവൈലിയും സംഘവും പ്രത്യേക കൂടിക്കാഴ്ച നടത്തി. ദീർഘകാല സൈനിക സഹകരണം വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News