സ്വദേശി വല്‍ക്കരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സൗദി ആരോഗ്യമന്ത്രി

സൗദിമാനവ വിഭവശേഷി മന്ത്രായം കഴിഞ്ഞ ദിവസം കൂടുതല്‍ ആരോഗ്യ മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു

Update: 2021-10-14 01:24 GMT
Advertising

സൗദിയില്‍ ആരോഗ്യ മേഖലയില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം കൂടുതല്‍ ആരോഗ്യ മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. സ്വദേശിവല്‍ക്കരണത്തിന് മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിക്കും.ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ മേഖലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം സ്വദേശിള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറാപ്പി ചികിത്സാ, പോഷകാഹാരം തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. അറുപത് ശതമാനം സ്വദേശികളും നാല്‍പ്പത് ശതമാനം വിദേശികളും എന്ന അനുപാതമാണ് തുടക്കത്തില്‍ നടപ്പിലാക്കുക. നിബന്ധന അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനു പുറമേ ദന്തിസ്റ്റ്, ഫാര്‍മസിസ്റ്റ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികളുടെ മിനിമം വേതനം ഏഴായിരം റിയാലായും നിശ്ചിയച്ചിട്ടുണ്ട്. ഇത് കൂടുതല്‍ പേരെ ഈ രംഗത്തേക്ക ആകര്‍ഷിക്കാന്‍ ഇടയാക്കും. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News