സൗദിയിലെ ചെറുകിട-ഇടത്തരം സംരഭങ്ങളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

രാജ്യത്തെ ആകെ സംരഭങ്ങളുടെ എണ്ണം 12 ലക്ഷം കവിഞ്ഞതായി കണക്കുകള്‍

Update: 2023-05-31 19:58 GMT

സൗദിയിലെ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. രാജ്യത്തെ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിനടുത്തെത്തിയതായി മുന്‍ഷആത് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സ്മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ 4.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.

Advertising
Advertising
Full View

രാജ്യത്തെ ആകെ സംരഭങ്ങളുടെ എണ്ണം 12 ലക്ഷം കവിഞ്ഞതായി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ 41.4 ശതമാനം. മക്ക പ്രവിശ്യയില്‍ 18.9 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 11.1 ശതമാനവും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്ഥാപനങ്ങളാണ് ഇവയില്‍ കൂടുതല്‍ 30.7 ശതമാനം. സപ്പോര്‍ട്ട് ആന്റ് സര്‍വീസസ് മേഖലയില്‍ 11.6 ശതമാനം തോതിലും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News