ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ സൗദിയില്‍ അപകടത്തില്‍പ്പെട്ടു; കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മക്കയിലേക്കുള്ള വഴിയില്‍ ത്വാഇഫിനടുത്ത് വെച്ചായിരുന്നു വെച്ചായിരുന്നു അപകടം

Update: 2024-03-22 19:19 GMT
Advertising

ജിദ്ദ: ഖത്തറില്‍ നിന്നും മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ സൗദിയില്‍ അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മംഗലാപുരം സ്വദേശികളായ മുഹമ്മദ് റമീസും ഭാര്യയും കുട്ടിയുമാണ് മരിച്ചത്. മക്കയിലേക്കുള്ള വഴിയില്‍ ത്വാഇഫിനടുത്ത് വെച്ചായിരുന്നു വെച്ചായിരുന്നു അപകടം.

ഇന്നലെ ഉച്ചക്ക് 3 മണിയോടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നിഗമനം. മംഗലാപുരം സ്വദേശിയായ മുഹമ്മദ് റമീസ്, അദ്ദേഹത്തിന്റെ ഭാര്യ ഹിബ, അവരുടെ നാല് മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ നാല് വയസ്സായ മറ്റൊരു കുട്ടി കുട്ടി ഗുരുതരാലസ്ഥയില്‍ ചികിത്സയിലാണ്. കൂടാതെ മരണപ്പെട്ട ഹിബയുടെ പിതൃ സഹാദരന്റെ മകള്‍ ഫാത്തിമക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ ഫാത്തിമയുടെ ഏഴ് വയസ്സായ മകന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഖത്തറില്‍ നിന്ന് ബന്ധുക്കളോടൊപ്പം രണ്ട് വാഹനങ്ങളിലായി ഉറക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. ആദ്യ വാഹനം ത്വാഇഫിലെത്തി ഏറെ സമയമായിട്ടും പിറകിലെ വാഹനം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ അപകടത്തില്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ നടപടികള്‍ പുരോഗമിച്ച് വരുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ മാലിക്ക് ഇദ്ധിയ്യ അറിയിച്ചു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News