വരൂ ഈ തീരത്തെ വെളിച്ചം കാണൂ, നീലവെളിച്ചത്തിൽ മിന്നിത്തിളങ്ങി യുഎഇ ബീച്ചുകൾ

ബയോലൂമിനെസെൻസ് പ്രതിഭാസം കാരണമാണ് ഈ പ്രകാശ വിസ്മയമെന്ന് കാലാവസ്ഥ നിരീക്ഷകർ

Update: 2025-10-27 13:33 GMT

ദുബൈ: പ്രകൃതിയുടെ പ്രകാശ വിസ്മയത്തിൽ മിന്നിത്തിളങ്ങി യുഎഇ ബീച്ചുകൾ. സവിശേഷമായ ബയോലൂമിനെസെൻസാണ് ഈ നീലത്തിളക്കത്തിന് കാരണം. വെള്ളത്തിന് ചൂടുണ്ടാകുമ്പോഴും ശാന്തമായതുമായിരിക്കുമ്പോഴും, നഗരവെളിച്ചങ്ങളിൽ നിന്നകന്ന് ഇരുട്ടിലുമായിരിക്കുമ്പോഴുമൊക്കെയാണ് ഈ പ്രതിഭാസമുണ്ടാവുകയെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. വിസ്മയക്കാഴ്ച കാണാൻ ആളുകൾ എമിറേറ്റിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചക്കിടയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഈ അത്ഭുത കാഴ്ച സഞ്ചാരികൾക്ക് വിരുന്നൊരുക്കിയിരുന്നു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News