2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളർച്ചയുണ്ടാകുമെന്ന് ദുബൈ കിരീടാവകാശി

ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററിൽ വ്യക്​തമാക്കി​.

Update: 2021-09-21 17:50 GMT

2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളർച്ച ഉണ്ടാകും.​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററിൽ വ്യക്​തമാക്കി​.

ദുബൈ സമ്പദ്​ വ്യവസ്​ഥ ഈ വർഷം 3.1 ശതമാനവും അടുത്തവർഷം 3.4 ശതമാനവുമായി ഉയരും. വ്യക്​തമായ ലക്ഷ്യങ്ങൾ, അതിവേഗത്തിലുള്ള നടപടികൾ, നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ, ക്രിയാത്​മകമായ ആശയങ്ങൾ എന്നിവയെല്ലാം വികസന യാത്രയിലെ പ്രധാന ഘടകങ്ങളാണ്​. ആഗോള സാമ്പത്തിക തലസ്​ഥാനമെന്ന ദുബൈയുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ്​ ഇവയെല്ലാം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സുവർണ ജൂബിലി വർഷത്തിൽ അടുത്ത അമ്പത്​ വർഷം മുന്നിൽ കണ്ട്​ ദുബൈയും വിവിധ പദ്ധതികൾക്കാണ്​ രൂപം നൽകി വരുന്നത്​. ടൂറിസം മേഖലയിൽ ഉണർവ്​ രൂപപ്പെടുന്നതോടെ മറ്റെല്ലാ രംഗങ്ങളിലും സജീവത പ്രകടമാകും. ദുബൈ എക്​സ്​പോ ഏറ്റവും മികച്ച അവസരമായി മാറുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്​.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News