ലോകത്തെ ഏറ്റവും വിലകൂടിയ ബര്‍ഗര്‍; വില നാല് ലക്ഷം രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ വിഭവങ്ങള്‍കൊണ്ടാണ് ഈ ബര്‍ഗര്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വര്‍ണം കൊണ്ടുള്ള ഇലകള്‍, കുങ്കുമം, വാഗ്യു ബീഫ്, കാവിയാര്‍ തുടങ്ങിയ ചേരുവകളാണ് ഈ ബര്‍ഗറിനെ വില കുത്തനെ കൂട്ടിയത്.

Update: 2021-07-13 13:16 GMT

ബര്‍ഗര്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ബര്‍ഗര്‍ കഴിക്കണമെങ്കില്‍ നമ്മുടെ നാട്ടില്‍ 50 രൂപയോ 100 രൂപയോ ചെലവാക്കിയാല്‍ മതി. ഇതില്‍ നിന്ന് വ്യത്യസ്തമായി വില കൂടിയ ബര്‍ഗറുകളും ലോകത്ത് പലയിടത്തും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കണക്കുകളെല്ലാം പിന്നിലാക്കിയിരിക്കുകയാണ് ഗോള്‍ഡന്‍ ബോയ് എന്ന ഡച്ച് ബര്‍ഗര്‍.

നെതര്‍ലാന്‍ഡ്‌സിലെ ഡി ഡാള്‍ട്ടന്‍സ് ഡൈനര്‍ എന്ന ഭക്ഷണശാലയില്‍ വില്‍ക്കുന്ന ഈ ബര്‍ഗറിന്റെ വില 5000 പൗണ്ട് (ഏകദേശം 4,41, 305 രൂപ) ആണ്. റോബര്‍ട്ട് ജാന്‍ ഡി വീന്‍ എന്ന ഷെഫ് ആണ് ഈ ബര്‍ഗര്‍ തയ്യാറാക്കിയത്.

Advertising
Advertising

ലോകത്തിലെ ഏറ്റവും വിലകൂടിയ വിഭവങ്ങള്‍കൊണ്ടാണ് ഈ ബര്‍ഗര്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വര്‍ണം കൊണ്ടുള്ള ഇലകള്‍, കുങ്കുമം, വാഗ്യു ബീഫ്, കാവിയാര്‍ തുടങ്ങിയ ചേരുവകളാണ് ഈ ബര്‍ഗറിനെ വില കുത്തനെ കൂട്ടിയത്. ബെലുഗ മീനിന്റെ മുട്ടകൊണ്ടുള്ള കാവിയാര്‍, കിംഗ് ക്രാബ് (വിലകൂടിയ ഞണ്ട്), സ്പാനിഷ് പാലറ്റ ഐബറിക്കോ, വൈറ്റ് ട്രഫിള്‍, ഇംഗ്ലീഷ് ചെഡ്ഡാര്‍ ചീസ് എന്നിവയും ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറിലെ ചേരുവകളാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളില്‍ ഒന്നായ കോപി ലുവാക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച ബാര്‍ബിക്യൂ സോസിന്റെ ഒപ്പമാണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗര്‍ വിളമ്പുക. ഡോം പെരിഗ്‌നണ്‍ ഷാംപെയ്ന്‍ ഒഴിച്ച് തയ്യാറാക്കിയ ബണ്‍ ആണ് ദി ഗോള്‍ഡന്‍ ബോയില്‍ ഉപയോഗിക്കുന്നത്.

റോയല്‍ ഡച്ച് ഫുഡ് ആന്‍ഡ് ബിവറേജസ് അസോസിയേഷന്‍ ചെയര്‍മാന്‍ റോബര്‍ വില്യംസ് ആണ് ആദ്യമായി ബര്‍ഗര്‍ കഴിച്ചത്. ബര്‍ഗര്‍ വിറ്റുകിട്ടിയ തുക ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവിതരണത്തിനായി ഫുഡ് ബാങ്കിലേക്ക് സംഭാവന ചെയ്തതായി റോബര്‍ട്ട് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News