ഐ.സി.സി ടി20 റാങ്കിങ്: ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഐസിസി ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. പുതിയ റാങ്കിങ് പ്രകാരം ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്.

Update: 2021-03-10 14:41 GMT

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഐസിസി ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. പുതിയ റാങ്കിങ് പ്രകാരം ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര വെള്ളിയഴ്ചയാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പുതിയ റേറ്റിങ് പ്രകാരം ഇന്ത്യത്ത് 268ഉം ഇംഗ്ലണ്ടിന് 275ഉം പോയിന്റ് ആണ്. മൂന്നാം സ്ഥാനത്തുള്ള ആസ്‌ട്രേലിയക്ക് 267ഉം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാല്‍ വന്‍ റേറ്റിങ്ങോടെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താം.

അതേസമയം ബാറ്റിങ് റാങ്കിങില്‍ ഇന്ത്യയുടെ കെ.എല്‍ രാഹുലിന് സ്ഥാനനഷ്ടം. രണ്ടാം സ്ഥാനത്തായിരുന്ന രാഹുല്‍ പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ആരോണ്‍ ഫഞ്ചിന് നേട്ടമായത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനാണ് ഒന്നാം സ്ഥാനത്ത്. 915 റേറ്റിംഗ് പോയന്റാണ് മലന്.

അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആറാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ബൗളിങ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. അഫ്ഗാന്‍റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്.

Tags:    

Similar News