ഇംഗ്ലണ്ടിന് ബാറ്റിങ്; അക്‌സര്‍ പട്ടേല്‍ 'പണി' തുടങ്ങി
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് നിരയില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ്, ആര്‍ച്ചര്‍ എന്നിവര്‍ പുറത്തായപ്പോള്‍ ഡാന്‍ ലോറന്‍സ്, ഡോം ബെസ് എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി. ഇന്ത്യന്‍ നിരയില്‍ ബുംറക്ക് പകരം മുഹമ്മദ് സിറാജിന് അവസരം ലഭിച്ചു. വ്യക്തിഗത കാരണങ്ങളെ തുടര്‍ന്ന് ബുംറ അവധി ചോദിക്കുകയായിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലാണ്. ഡൊമിനിക് സിബ്ലിയാണ് പുറത്തായത്. രണ്ട് റണ്‍സെടുത്ത സിബ്ലിയെ അക്‌സര്‍ പട്ടേല്‍ സ്റ്റമ്പ് ഇളക്കുകയായിരുന്നു. ആദ്യ നാല് ഓവറുകള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ എറിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് രക്ഷപ്പെട്ടു. അഞ്ചാം ഓവറില്‍ തന്നെ നായകന്‍ കോഹ്ലി അക്‌സറിനെ പന്തേല്‍പ്പിച്ചതോടെ ഫലം ലഭിച്ചു. അക്‌സറിന്റെ രണ്ടാം പന്തില്‍ തന്നെയാണ് സിബ്ലിയുടെ സ്റ്റമ്പിളകിയത്. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.
അതേസമയം ഈ മത്സരം ജയിക്കുകയോ സമനിലയോ ആയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താം. ഇംഗ്ലണ്ടിന് ജയിച്ചാലും ഫൈനല്‍ കളിക്കാനാവില്ല. ഇനി ഇംഗ്ലണ്ട് ജയിച്ചാല്‍ ആസ്ട്രേലിയയുടെ വഴി തെളിയും. ന്യൂസിലാന്‍ഡാണ് ആദ്യം ഫൈനല്‍ ഉറപ്പിച്ചത്.