രണ്ടാംദിനം ഇന്ത്യ പതറുന്നു; ഡക്കായി കോലി
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാംദിനം ലഞ്ചിനു പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആദ്യദിനം തന്നെ റണ്‍സൊന്നുമെടുക്കാതെ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിനം പതുക്കെ തുടങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ആത്മവിശ്വാസത്തോടെ ബാറ്റു വീശുകയായിരുന്ന ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ വന്ന നായകന്‍ കോലി വെറും 16 പന്തുകള്‍ക്ക് അപ്പുറം റണ്ണൊന്നു നേടാതെ സ്റ്റോക്സിന്‍റെ പന്തില്‍ ഫോക്ക്സിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ 27 റണ്‍സുമായി സ്റ്റോക്ക്സിനു വിക്കറ്റ് നല്‍കി രഹാനെയും മടങ്ങി.
നിലവില്‍ 106 പന്തില്‍ 32 റണ്‍സുമായി രോഹിത്തും റണ്‍സൊന്നുമെടുക്കാത്ത പന്തുമാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സ് 205 റണ്‍സിലൊതുങ്ങിയിരുന്നു.