മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു; പ്രായപൂർത്തിയാവാത്ത സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കൾ

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.

Update: 2024-07-06 16:14 GMT

ലഖ്നൗ: മറ്റൊരു യുവാവുമായി ഫോണിൽ സംസാരിച്ചതിന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങളായ യുവാക്കൾ. പെൺകുട്ടിയുടെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷമാണ് കുഴിച്ചുമൂടിയത്. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ ബൻസിദ് പ്രദേശത്താണ് സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാമനായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ജൂൺ 17നാണ് ബൻസിദ് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങൾ തന്നെയാണ് കൊലയാളികളെന്ന് വ്യക്തമായത്. പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് ഭാഗികമായി പൊള്ളിച്ചിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൻ്റെ മൂന്ന് സഹോദരന്മാരുടെ എതിർപ്പ് അവ​ഗണിച്ച് ഒരാളുമായി ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് ദേവരഞ്ജൻ വർമ പറഞ്ഞു.

ഇതേ തുടർന്ന് മൂവരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. പെൺകുട്ടിയുടെ മുഖം വികൃതമാക്കാനും തിരിച്ചറിയാതിരിക്കാനും ബാറ്ററിയിൽ നിന്നുള്ള ആസിഡാണ് ഉപയോഗിച്ചതെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News