ബംഗ്ലാദേശിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു
മൂന്ന് നിലകളുള്ള 'ഒബിജാൻ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Update: 2021-12-24 04:52 GMT
ബംഗ്ലാദേശിന്റെ തെക്കൻ മേഖലയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. മൂന്ന് നിലകളുള്ള 'ഒബിജാൻ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതൽ പേരും തീപിടിത്തത്തിലാണ് മരിച്ചത്. ഏതാനും ആളുകൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ തെക്കൻ ഗ്രാമപ്രദേശമായ ജാകകാതിയിലാണ് അപകടമുണ്ടായത്. ബംഗ്ലാദേശിൽ നേരത്തെയും സമാനമായ അപകടങ്ങളുണ്ടായിരുന്നു. സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.