ഫാനിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം.

Update: 2023-11-20 07:14 GMT

ഉന്നാവോ: ഫാനിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ലാൽമൻ ഖേദ ഗ്രാമത്തിലാണ് സംഭവം. മായങ്ക് (9), ഹിമാൻഷി (8), ഹിമാൻക് (6), മാൻസി (4) എന്നിവരാണ് മരിച്ചത്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് അപകടമുണ്ടായത്. വീരേന്ദ്ര കുമാറും ഭാര്യ ശിവദേവിയും ഞായറാഴ്ച ഉച്ചക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.

ഫാനിന്റെ വയറിൽ ഇൻസുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളിൽ ഒരാൾ അബദ്ധത്തിൽ തൊടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സഹോദരങ്ങൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News