ബംഗ്ലാദേശിലെ ജ്യൂസ് ഫാക്ടറിയില്‍ തീപിടിത്തം; 52 മരണം

ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ അഗ്നിബാധ രാസവസ്തുക്കളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും സാന്നിധ്യത്തില്‍ വേഗം പടര്‍ന്നുപിടിക്കുകയായിരുന്നു.

Update: 2021-07-09 13:20 GMT

ബംഗ്ലാദേശിലെ രൂപ്ഗഞ്ചില്‍ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ അഗ്നിബാധ രാസവസ്തുക്കളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും സാന്നിധ്യത്തില്‍ വേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. പതിനെട്ടോളം അഗ്നിശമനസേനാ യൂണിറ്റുകളാണ് ഫാക്ടറിയിലെ തീയണക്കാനായി എത്തിയത്.

കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റും പുറത്തേക്കിറങ്ങാന്‍ ആകെയുള്ള എക്‌സിറ്റ് ഗേറ്റും അപകട സമയത്ത് അടഞ്ഞുകിടക്കുകയായിരുന്നെന്ന് ഫാക്ടറി ജീവനക്കാരുടെ ബന്ധുക്കളും രക്ഷപ്പെട്ട തൊഴിലാളികളും ആരോപിച്ചു. കെട്ടിടം കൃത്യമായ അഗ്‌നിസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News